പത്താമത് ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായും റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. വ്യാപാരം, തീവ്രവാദം, തുടങ്ങിയ വിഷയങ്ങളെപ്പറ്റിയായിരിക്കും ചര്‍ച്ചകള്‍ നടക്കുക.
2018 ഏപ്രില്‍ മാസത്തില്‍ മോദിയും ഷീ ജിന്‍പിങ്ങും ചൈനയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. 2018 മേയ് മാസത്തില്‍ റഷ്യയില്‍ വെച്ച് മോദിയും പുടിനും കൂടിക്കാഴ്ച നടത്തിയിരുന്നു.
മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ബ്രിക്‌സ് ഉച്ചകോടി ബുധനാഴ്ചയായിരുന്നു ആരംഭിച്ചത്. ഇതിനായി മോദി ബുധനാഴ്ച വൈകീട്ട് ദക്ഷിണാഫ്രിക്കയില്‍ എത്തിയിരുന്നു.
Discussion about this post