നാഗ്പൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം എന്ന ആവശ്യവുമായി ആര്.എസ്.എസ് രംഗത്തെത്തി. ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങളായ രാമക്ഷേത്രനിര്‍മാണം, കശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്ക്ള്‍ 370 എടുത്തുകളയല്‍ എന്നീ വാഗ്ദാനങ്ങള്‍ നടപ്പാക്കണമെന്ന് ആര്.എസ്.എസ് നേതാവ് അരുണ്‍കുമാര്‍ നാഗ്പൂരില്‍ ആവശ്യപ്പെട്ടു.
രാമക്ഷേത്രനിര്‍മാണത്തിനുള്ള തടസ്സങ്ങള്‍ നീക്കണമെന്ന് വി.എച്ച്.പിയും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിദ്വാറില്‍ രണ്ടു ദിവസമായി നടക്കുന്ന കേന്ദ്രീയ മാര്‍ഗനിര്‍ദേശക മണ്ഡലില്‍ ആദ്യ ദിവസം അവതരിപ്പിച്ച പ്രമേയത്തിലൂടെയാണ് വി.എച്ച്.പി ക്ഷേത്രനിര്‍മാണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചത്. ആവശ്യം നേടിയെടുക്കാനായി സര്‍ക്കാറില്‍ ആവശ്യമായ സമ്മര്‍ദം ചെലുത്തുമെന്നും പ്രമേയത്തിലുണ്ട്. പള്ളിയും അമ്പലവും നിര്‍മിച്ചുകൊണ്ടുള്ള പ്രശ്നപരിഹാരത്തിന് തയാറല്ലെന്നും വിഎച്ചപി വ്യക്തമാക്കി.
സോമനാഥ് അമ്പലം പുനര്‍നിര്‍മിച്ച സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിനെ ആരാധിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പാരമ്പര്യം സംരക്ഷിക്കാനായി അയോധ്യക്കു പുറമെ മഥുര, വാരാണസി എന്നിവിടങ്ങളില്‍ കൃഷ്ണന്റെയും ശിവന്റെയും ക്ഷേത്രങ്ങള്‍ പണിയണമെന്നും വി.എച്ച്.പി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Discussion about this post