ഇന്ത്യയുടെ രണ്ട് യുദ്ധ ഹെലികോപ്റ്ററുകളുടെ പരീക്ഷണ പറക്കല്‍ വിജയകരമായി നടത്തിയെന്ന് ബോയിങ് കമ്പനി വ്യക്തമാക്കി. അപ്പാച്ചി, ചിനൂക്ക് എന്നീ ഹെലികോപ്റ്ററുകളുടെ ഏറ്റവും പുതിയ പതിപ്പുകളായ എ.എച്ച്-64ഇ അപ്പാച്ചിയുടെയും സി.എച്ച്-47എഫ് ചിനൂക്ക് ഹെലികോപ്റ്ററുകളുടെയും പരീക്ഷണ പറക്കലാണ് വെള്ളിയാഴ്ച വിജയകരമായി നടത്തിയത്.
ഇന്ത്യന്‍ എയറോസ്പേസ് കമ്പനിയായ ഡൈനമാറ്റിക്സ് ചിനൂക്ക് ഹെലികോപ്റ്ററുകളുടെ കുറെയേറെ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. അപ്പാച്ചി ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കുന്നത് ബോയിങ് കമ്പനിയും ടാറ്റാ കമ്പനിയും സംയുക്തമായാണ്.
22 അപ്പാച്ചി ഹെലികോപ്റ്ററുകളും 15 ചിനൂക്ക് ഹെലികോപ്റ്ററുകളുമാണ് ഇന്ത്യയക്ക് ലഭിക്കുക. സംപ്തംബര്‍ 2015നായിരുന്നു ഇവയുടെ കരാര്‍ തീരുമാനമായത്. 2019ല്‍ ഈ രണ്ട് ഹെലികോപ്റ്ററുകളും ഇന്ത്യന്‍ സേനയ്ക്ക് സ്വന്തമാകും.
ഈ രണ്ട് ഹെലികോപ്റ്ററുകളുടെയും സാന്നിദ്ധ്യം ഇന്ത്യന്‍ സേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുമെന്ന് ബോയിങ് ഇന്ത്യയുടെ പ്രസിഡന്റ് പ്രത്യുഷ് കുമാര്‍ പറഞ്ഞു.
Discussion about this post