മാതൃഭൂമി പത്രം ബഹിഷ്ക്കരിക്കണമെന്ന് കരയോഗങ്ങള്‍ക്ക് എന്‍എസ്എസ് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഒന്നാം തിയതി മുതല്‍ മാതൃഭൂമി പത്രം ബഹിഷ്ക്കരിക്കാന്‍ വിവിധ താലൂക്ക് യൂണിയന് സെക്രട്ടറിമാരോട് കരയോഗം ഭാരവാഹികള്‍ക്ക് അറിയിപ്പ് നല്‍കാനാണ് നേതൃത്വം വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയത്. 60 താലൂക്ക് സെക്രട്ടറിമാര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. ഇക്കാര്യം വിവിധ കരയോഗങ്ങളെ അറിയിക്കാന്‍ 24 മണിക്കൂര്‍ നീക്കിവെക്കാനും വാക്കാല്‍ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.കരയോഗം അംഗങ്ങളുടെ കുടുംബത്തില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ പത്രം ഇടുന്നത് നിര്‍ത്തണമെന്നാണ് നിര്‍ദ്ദേശം.
ഹിന്ദു വിരുദ്ധമായ സമീപനം സ്വീകരിക്കുന്ന മാതൃഭൂമി പത്രത്തിന്റെ നിലപാടിനെതിരെ സമുദായം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും, പത്രം ഉള്‍പ്പടെ മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ ബഹിഷ്ക്കരിക്കാനും എന്‍എസ്എസിന്റെ നിര്‍ദ്ദേശം ലഭിച്ചുവെന്ന് എന്‍എസ്എസ് ഭാരവാഹി ബ്രേവ് ഇന്ത്യാ ന്യൂസിനോട് പ്രതികരിച്ചു.
ഹിന്ദു സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശം അടങ്ങിയ എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്‍എസ്എസ് കരയോഗങ്ങളിലും മറ്റും ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു.
എസ് ഹരീഷ് ആഴ്ചപതിപ്പില്‍ നോവല്‍ പ്രസിദ്ധീകരിക്കുന്നത് പിന്‍വലിച്ചുവെങ്കിലും ഹിന്ദു സമൂഹത്തെ കുറ്റപ്പെടുത്തുന്ന നിലപാടാണ് മാതൃഭൂമി സ്വീകരിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ വിശ്വാസികളെ മുറിവേല്പിച്ചതില് മാപ്പ് പറയണമെന്ന ആവശ്യവും മാതൃഭൂമി സ്വീകരിച്ചു. പ്രതിഷേധങ്ങളെ വര്‍ഗ്ഗീയ നിലപാട് എന്ന രീതിയിലാണ് മാതൃഭൂമി സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ പത്ര ബഹിഷ്ക്കരണം ഉള്‍പ്പടെയുള്ള തീരുമാനവുമായി മുന്നോട്ട് പോവാതെ വേറെ വഴിയില്ലെന്നാണ് എന്‍എസ്എസ് നിലപാട്. പത്രത്തിനെതിരായുള്ള പ്രചരണം നടത്തുന്നത് ഹീനശക്തികളെന്ന ആരോപണം ആവര്‍ത്തിച്ച് മാതൃഭൂമി ഇന്ന് മുഖപ്രസംഗം എഴുതിയത് ആണ് എന്‍എസ്എസിനെ ചൊടിപ്പിച്ചത്.
നേരത്തെ മാതൃഭൂമി ബഹിഷ്ക്കരണവുമായി ഹിന്ദു ഐക്യവേദി ഉള്‍പ്പടെയുള്ള സംഘടനകള്‍ സോഷ്യല്‍ മീഡിയകളിലൂടെ രംഗത്തെത്തിയിരുന്നു.
ഹിന്ദു വിരുദ്ധ നിലപാട് മാതൃഭൂമി പതിവായി സ്വീകരിക്കുന്നുണ്ടെന്നും, ഇത് ഇനി അനുവദിക്കാനാവില്ലെന്നും ഹിന്ദു സംഘടനാ നേതാക്കള്‍ പറയുന്നു. മാതൃഭൂമി പത്രം വരിക്കാരില്‍ ഇതിനകം ലക്ഷക്കണക്കിന് പേരാണ് പത്രം ബഹിഷ്ക്കരിച്ചതെന്നും ഇവര്‍ അവകാശപ്പെടുന്നു.
Discussion about this post