ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കുമെന്ന് തീരുമാനിച്ചിരുന്ന പരിപാടി വേണ്ടെന്ന വെച്ച് ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജ്. കാരണം പറയാതെയാണ് പരിപാടി വേണ്ടെന്ന് വെക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്.
ഇതിന് പിന്നില്‍ ബി.ജെ.പിയുടെ കൈകളാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ഇതിന് മുമ്പ് ചിക്കാഗോയിലെ വിവേകാനന്ദ അനുസ്മരണ പരിപാടിയില്‍ നിന്നും ചൈന സന്ദര്‍ശനത്തില്‍ നിന്നും മമതയെ മാറ്റി നിര്‍ത്തിയിരുന്നു. ഇതിന് പിന്നിലും ബി.ജെ.പിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ വക്താവ് ഡെറിക്ക് ഓ ബ്രയന്‍ അഭിപ്രായപ്പെട്ടു.
അതേസമയം ഡല്‍ഹി സന്ദര്‍ശനത്തില്‍ നിന്നും മമത പിന്മാറുകയില്ലായെന്ന് വ്യക്തമാക്കി. പ്രതിപക്ഷ കക്ഷികളുമായുള്ള ചര്‍ച്ചകള്‍ നടത്താനും ഇന്ത്യയിലെ ഏറ്റവും ക്രൈസ്തവ സംഘടനയായ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനുമാണ് മമത ഡല്‍ഹി സന്ദര്‍ശിക്കുന്നത്.
Discussion about this post