2008ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണം പോലുള്ളവ തടയാനായി കോസ്റ്റല്‍ മറീന്‍ പോലീസ് ഫോഴ്സ് (സി.എം.പി.എഫ്) രൂപികരിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. മുംബൈ ആക്രമണത്തിന് ശേഷം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുന്ന ഒരവസ്ഥ നിലനിന്നിരുന്നു.
സി.എം.പി.എഫ് രൂപീകരിക്കാനായി കേന്ദ് ആഭ്യന്തര വകുപ്പ് സംസ്ഥാനങ്ങളുമായും ഇന്റലിജന്‍സ് വകുപ്പുമായി ചര്‍ച്ച നടത്തുകയാണ്. ഇതിന് മുമ്പ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പ്രവര്‍ത്തനം പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരുന്നു.
ഇന്ത്യയുടെ തീരരേഖയുടെ നീളം 7,516 കിലോമീറ്ററാണ്. 13 സംസ്ഥാനങ്ങള്‍ക്കാണ് ഇന്ത്യയില്‍ തീരരേഖയുള്ളത്. ഇത് കൂടാതെ 1,197 ദ്വീപുകളും ഇന്ത്യയിലുണ്ട്.
Discussion about this post