കര്‍ണാടകയിലെ ചില വിഭാഗം ജനങ്ങളും മാധ്യമങ്ങളും തന്നെ അവരുടെ മുഖ്യമന്ത്രിയായി അംഗീകരിക്കാത്തതില്‍ വിഷമമുണ്ടെന്ന് എച്ച്.ഡി.കുമാരസ്വാമി. ഡിജിറ്റല്‍ മാധ്യമങ്ങളിലെ പല വിഭാഗങ്ങളും തന്റെ കൂട്ടുമന്ത്രിസഭയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും അത് തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
താന്‍ ലോലമായ മനസ്സിനുടമയാണെന്നും അതിനാലാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് കരഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. അത് തന്റെ നിസ്സഹായത കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിക്ക് വലിയ പിന്തുണയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post