ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം കോണ്‍ഗ്രസിന് ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ ഓഫീസ് ഭരണഘടനാ സംവിധാനത്തിനുള്ളില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്. യുപിഎ ഭരണകാലത്ത് ബാഹ്യ ശക്തികളാണ് സര്‍ക്കാരിനെ നിയന്ത്രിച്ചിരുന്നതെന്നും മോദി ആക്ഷേപിച്ചു.
സര്‍ക്കാര്‍ നിയമങ്ങള്‍ക്കനുസൃതമായി മാത്രമേ പ്രവര്ത്തിച്ചിട്ടുള്ളുവെന്ന് അന്താരാഷ്ട്ര സംഘടനകളെ നിരോധിച്ചതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായി മോദി പറഞ്ഞു. രാജ്യ സ്നേഹമുള്ള ഒരു പൗരനും ഈ നടപടിയെ എതിര്‍ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്ത് എല്ലാ സ്വാതന്ത്ര്യവും ഉണ്ടെന്നും ഒരു സമുദായത്തിനുമെതിരെയുള്ള വിവേചനങ്ങളും അതിക്രമങ്ങളും അനുവദിക്കില്ലെന്നും മോദി പറഞ്ഞു.
Discussion about this post