യു.ഡി.എഫിന്റെ ഉന്നതാധികാര സമിതിയില്‍ നിന്നും വി.എം.സുധീരന് രാജിവെച്ചു. ഇ-മെയില്‍ വഴിയാണ് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചത്.പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും സുധീരന് നേതൃത്വത്തോട് ആവശ്യപ്പെട്ടു. അതേസമയം രാജി എന്ത് കാരണത്താലാണെന്നതിനെക്കുറിച്ച് വ്യക്തമല്ല.
ഇതിന് മുമ്പ് കെ.എം.മാണിക്ക് രാജ്യസഭ സീറ്റ് നല്‍കിയതില്‍ വി.എം.സുധീരന് വിമര്‍ശനം നടത്തിയിരുന്നു. കെ.പി.സി.സി നേതൃത്വത്തിനെതിരെയും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ യു.ഡി.എഫ് യോഗത്തില്‍ കെ.എം മാണിയോടൊപ്പം പങ്കെടുക്കില്ലെന്ന നിലപാടായിരുന്നു സുധീരന് സ്വീകരിച്ചിരുന്നത്.
Discussion about this post