ചലച്ചിത്ര താരങ്ങളുടെ ഫാന്‍സുകാര്‍ നടത്തുന്നത് ഗുണ്ടായിസമാണെന്ന് നടന്‍ ഇന്ദ്രന്‍സ്. സിനിമയെ കൂവിത്തോല്‍പ്പിക്കുന്ന പ്രവണത ഇവര്‍ക്കുണ്ടെന്നും മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങള്‍ ഇത് പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ തലമുറയിലെ താരങ്ങളെങ്കിലും ഇക്കാര്യത്തില്‍ മാതൃക കാണിക്കണമെന്നും അദ്ദേഹം അഭിപ്രയാപ്പെട്ടു.
ഫാന്‍സുകാരോട് പണിയെടുക്കാനും പഠിക്കാനുമാണ് താരങ്ങള്‍ പറയേണ്ടതെന്നും ഫാന്‍സ് ക്ലബ്ബുകളിലേക്ക് പോകുന്ന കുട്ടികളെ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ ഫാന്‍സ് ക്ലബ്ബുകളിലേക്ക് ചേര്‍ന്നതിന് ശേഷം പതിയെ ഗുണ്ടകളായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Discussion about this post