കേരളത്തില്‍ മഴ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി മോഹന്‍ലാല്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ നല്‍കും. നാളെ മുഖ്യമന്ത്രിക്ക് നേരിട്ട്് അദ്ദേഹം തുക കൈമാറും.
മോഹന്‍ലാലിന് പുറമെ മമ്മൂട്ടി, ജയസൂര്യ തുടങ്ങിയവരും സഹായ ഹസ്തവുമായി മുന്നോട്ട് വന്നിട്ടുണ്ട്. കൂടാതെ തമിഴില്‍ നിന്നും കമല്‍ഹാസന്‍, സൂര്യ, കാര്‍ത്തി എന്നിവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നടത്തിയിട്ടുണ്ട്. തെലുങ്ക് താരം വിജയ് ദേവരകൊണ്ട അഞ്ച് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്.
താരസംഘടനയായ ‘അമ്മ’ 10 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘവും തമിഴ് ടെലിവിഷന്‍ ചാനലായ വിജയ് ടിവിയും സംഭാവനകള്‍ നടത്തിയിരുന്നു.
Discussion about this post