കേരളത്തില്‍ 11 ജില്ലകളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് എന്നീ ജില്ലകള്‍ ഒഴികെ മറ്റ് ജില്ലകളിലാണ് കനത്ത് മഴയ്ക്ക് സാധ്യത.
അതേസമയം ഒഡീഷാ തീരത്ത് മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ ഇത് അത്ര ശക്തി പ്രാപിച്ചിട്ടില്ല. ഇത് മൂലം ഓഗസ്റ്റ് 20ാം തീയ്യതി വരെ കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
Discussion about this post