കേരളത്തിലേക്ക് കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒന്‍പത് വിമാന കമ്പനികളാണ് തിരുവനന്തപുരത്ത് നിന്നുള്ള വിമാന സര്‍വ്വീസുകള്‍ പുനഃക്രമീകരിച്ചത്.
അതേസമയം കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ നാളെ മുതല്‍ ചെറുവിമാനങ്ങള്‍ ഇറങ്ങും. ഇത് കൂടാതെ വിമാന സര്‍വ്വീസിന്റെ തുകയിലും സര്‍ക്കാര്‍ കടിഞ്ഞാണിട്ടിട്ടുണ്ട്. കേരളത്തില്‍ നിന്നും കേരളത്തിനോട് ചേര്‍ന്ന് കിടക്കുന്ന വിമാനത്താവളങ്ങളില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന വിമാനങ്ങള്‍ ദീര്‍ഘ ദൂര സര്‍വ്വീസിന് ഏറി വന്നാല്‍ 10,000 രൂപയും കുറഞ്ഞ ദൂരമുള്ള സര്‍വ്വീസിന് ഏറി വന്നാല്‍ 8000 രൂപയും മാത്രമെ ഈടാക്കാവു എന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇത് കൂടാതെ കാര്‍ഗോ ചാര്‍ജിലും ഇളവ് വരുത്തിയിട്ടുണ്ട്. കേരളത്തിലേക്ക് മരുന്നുകള്‍ എത്തിക്കുന്നതിനാണ് കാര്‍ഗോ ചാര്‍ജില്‍ ഇളവ് വരുത്തിയത്.
അതേസമയം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തന സജ്ജമാക്കാന്‍ ഏതാനും ദിവസങ്ങള്‍ എടുക്കും.
Discussion about this post