ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ നിയന്ത്രണ രേഖയ്ക്കടുത്ത് വെടനിര്‍ത്തല്‍ ലംഘിച്ച് പാക്കിസ്ഥാന് സൈന്യം. തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ഇന്ത്യയുടെ ഒരു ജവാന് പരിക്കേറ്റു.
കുപ്വാര ജില്ലയിലെ അനില്‍ തംഗ്ദറിനടുത്ത് അനില്‍ പോസ്റ്റിനടുത്താണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടതെന്ന് പോലീസിന്റെ സീനിയര്‍ സൂപ്രണ്ട് വ്യക്തമാക്കി.
ഇതിന് മണിക്കൂറുകള്‍ മുമ്പ് ബാരമുള്ള ജില്ലയിലെ കമല്‍കോട്ട് സെക്ടറിലും പാക്കിസ്ഥാന് വെടനിര്‍ത്തല്‍ ലംഘിച്ചിരുന്നു.
2015ല്‍ 152 തവണ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘിച്ചിരുന്നുവെന്ന് കേന്ദ്ര മന്ത്രി സുഭാഷ് ഭാംറെ പറഞ്ഞു. ഇത് കൂടാതെ 2016ല്‍ 228ഉം, 2017ല്‍ 860ഉം തവണ വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 2018 ജൂലായ് 23 വരെ 942 തവണ വെടിനിര്‍ത്തല്‍ ലംഘിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post