ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജര്‍മനിയിലെത്തി ജര്‍മന്‍ മന്ത്രിയായ നീല്‍സ് അന്നനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ പ്രളയ ദുരന്തത്തെക്കുറിച്ചും രാഹുല്‍ ഗാന്ധി സംസാരിച്ചു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിദേശത്തുള്ള ഇന്ത്യക്കാരുമായി ബന്ധപ്പെടാനായി രാഹുല്‍ ഗാന്ധി പല വിദേശ രാജ്യങ്ങളിലും സന്ദര്‍ശനം നടത്തുന്നുണ്ട്. ജര്‍മ്മനിക്ക് ശേഷം ലണ്ടനിലേക്ക് രാഹുല്‍ ഗാന്ധി പോകും.
ഇന്ത്യ വളരെ വേണ്ടപ്പെട്ട ഒരു പങ്കാളിയാണെന്ന് നീല്‍സ് അന്നന് ട്വിറ്ററിലൂടെ അറിയിച്ചു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തിനെതിരെയും ജി.എസ്.ടിക്ക് എതിരെയും രാഹുല്‍ ഗാന്ധി നീല്സുമായി സംസാരിച്ചു. നഗരവത്കരണം മൂലം മാറ്റങ്ങള്‍ വരുമ്പോള്‍ സമൂഹത്തിലുള്ള എല്ലാ വിഭാഗക്കാര്‍ക്കും അതനുസരിച്ചുള്ള സഹായം നല്കാന് കോണ്‍ഗ്രസ് ശ്രദ്ധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post