പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളീയര്‍ക്ക് സഹായവുമായി് കങ്കണ റണൌത. 10 ലക്ഷം രൂപയാണ് കങ്കണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്കി.രാജ്യത്തെ ഓരോരുത്തരും അവരവര്‍ക്ക് കഴിയുന്ന രീതിയില്‍ കേരളത്തെ സഹായിക്കാന്‍ മുന്നോട്ടുവരണമെന്ന് കങ്കണ അഭ്യര്‍ഥിച്ചു.
”ഓരോരുത്തരുടെയും ചെറിയ സഹായം കേരളത്തിന് വലിയ സഹായമാകും. രാജ്യം മൊത്തം കേരളത്തിന് വേണ്ടി പ്രാര്‍ഥിക്കുകയും പിന്തുണയ്!ക്കുകയും വേണം. മലയാളികളുടെ വേദന നമുക്ക് മനസ്സിലാകും. ദൈവാനുഗ്രഹത്താല്‍ പഴയ മഹിമയിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചുതരാന്‍ കഴിയട്ടേ, വന്ദേ മാതരം”- കങ്കണ പറഞ്ഞു.
Discussion about this post