ബോളിവുഡ് താരം ഋത്വിക് റോഷനെതിരെ ചെന്നൈ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. ആര്.മുരളീധരന് എന്ന വ്യക്തി നല്കിയ പരാതിയെത്തുടര്‍ന്നാണിത്. ഋത്വിക് റോഷന് കൂടാതെ എട്ട് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഋത്വിക് റോഷന്റെ ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡായ എച്ച്.ആര്.എക്സിന്റെ സ്റ്റോക്കിസ്റ്റായി 2014ല്‍ തന്നെ നിയമിച്ചിരുന്നുവെന്ന് ആര്.മുരളീധരന് പരാതിയില്‍ പറയുന്നു. അതിന് ശേഷം ഋത്വികും മറ്റുള്ളവരും ചേര്‍ന്ന് ഗൂഢാലോചന നടത്തി 21 ലക്ഷം രൂപ തട്ടിച്ചെന്നും പരാതിയിലുണ്ട്. കമ്പനിയുടെ ഉത്പന്നങ്ങള്‍ കൃത്യമായി വിപണിയില്‍ എത്തിക്കാതിരുന്നെന്നും തന്റെ അറിവില്ലാതെ മാര്‍ക്കറ്റിംഗ് വിഭാഗത്തെ പിരിച്ച് വിട്ടെന്നും മുരളീധരന് ആരോപിച്ചു.
ഐ.പി.സിയുടെ 420ാം വകുപ്പ് പ്രകാരമാണ് ഋത്വികിനെതിരെ കേസെടുത്തിരിക്കുന്നത്. കൊടുങ്ങയൂര് പോലീസാണ് പരാതി ഫയല്‍ ചെയ്തത്. നിലവില്‍ താരം ‘സൂപ്പര്‍ 30’ എന്ന ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച തിരക്കുകളിലാണ്.
Discussion about this post