അബൂജ: വടക്കുകിഴക്കന്‍ നൈജീരിയയിലെ ബോര്‍നോ സംസ്ഥാനത്ത് ചാവേറാക്രമണത്തില്‍ ആറു പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
ബോര്‍ണോയിലെ തഷന്‍ അലെഡില് ഒരു വിവാഹചടങ്ങിനിടെയായിരുന്നു ചാവേറാക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ ആറു പേരും പുരുഷന്മാരാണ്. ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Discussion about this post