ഭര്‍ത്താവ് മുസ്തഫയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവര്‍ക്കും താന്‍ നായകന്മാരുമായി അടുത്തിടപഴകുന്നത് ഇഷ്ടമല്ലെന്ന് നടി പ്രിയാമണി അതിനാല്‍ ഇനി ചുംബനരംഗങ്ങളില്‍ അഭിനയിക്കില്ലെന്നും പ്രിയാമണി പറയുന്നു. നായകന്മാരോട് അടുത്തിടപഴകി അഭിനയിക്കുന്നതിനോട് മുസ്തഫയ്ക്ക് വലിയ താല്പര്യമില്ല. അത് സ്വാഭാവികമല്ലേയെന്നും നടി ചോദിക്കുന്നു.
ഇക്കാര്യം പ്രണയത്തിലായ ചില നടിമാരോട് സംസാരിച്ചു. ഇത് നമ്മുടെ ജോലിയല്ലേ, ഞങ്ങളുടെ ബോയ് ഫ്രണ്ട്സ് അങ്ങനെയല്ലെന്നാണ് അവരൊക്കെ പറയുന്നത്. എന്നാല്‍ എന്റെ ഭര്‍ത്താവ് അങ്ങനെയല്ലെന്ന് പ്രിയാമണി കേരളകൗമുദി ഫ്ലാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
വിവാഹ ശേഷം മൂന്നാം ദിനം ഞാന്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവ് മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബവും അക്കാര്യത്തില്‍ എനിക്ക് പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത്. ആ പിന്തുണയില്ലെങ്കില്‍ നിങ്ങളോട് സംസാരിക്കാന്‍ പോലും എനിക്ക് കഴിയില്ലെന്നും പ്രിയാമണി പറയുന്നു.
Discussion about this post