മാണിക്യ മലരായ പൂവി എന്ന സിനിമാ പാട്ട് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു സംഘം മുസ്ലിം യുവാക്കള്‍ നല്കിയ പരാതിയെ തുടര്‍ന്നെടുത്ത കേസ് സുപ്രിം കോടതി റദ്ദാക്കി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അഡാര്‍ ലൗവ് എന്ന ചിത്രത്തിലെ നായിക പ്രിയാ വാര്യര്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രിം കോടതി നടപടി.
ഗാനത്തിലെ വരികള്‍ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ചുള്ള പരാതിയിലാണ് ഹൈദരാബാദ് പോലിസ് അഡാര്‍ ലൗവ്് അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.
സിനിമയിലെ മാണിക്യമലരായ പൂവി എന്ന ഗാനരംഗം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഒരു സംഘം മുസ്ലിം യുവാക്കളാണ് സിനിമയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.
ചിത്രത്തിന്റെ സംവിധായകന് ഒമര്‍ ലുലുവിനും അഭിനേത്രി പ്രിയ പ്രകാശ് വാര്യര്ക്കുമെതിര കേസെടുത്തതിനെ തുടര്‍ന്ന് ചിത്രത്തിലെ വിവാദ ഗാനരംഗം പിന്‍വലിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ സംവിധായകന് തന്നെ ഇത് നിഷേധിച്ചു രംഗത്തെത്തി.
Discussion about this post