തൃശൂര്‍: ലോകസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകളോട് മോഹന്‍ലാലിന്റെ പ്രതികരണം. താന്‍ തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നും തിരുവനന്തപുരത്തു ലോക്സഭാ സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് അറിയാത്തതിനാല്‍ പ്രതികരിക്കാനില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. മനോരമയോടാണ് ലാലിന്റെ പ്രതികരണം.
‘വളരെ നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയാണു പ്രധാനമന്ത്രിയുമായി നടത്തിയത്. വലിയ ലക്ഷ്യങ്ങളുള്ള ഒരു ട്രസ്റ്റിനെക്കുറിച്ചു അറിയിക്കാന്‍ വേണ്ടിയായിരുന്നു അത്.”മുന്‍പു മറ്റു പാര്‍ട്ടികളുടെ പ്രധാനമന്ത്രിമാരെയും കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പല തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം ഇതുപോലെ പലതും പുറത്തുവന്നിട്ടുണ്ടെന്നും താനിപ്പോള്‍ ജോലി ചെയ്യുകയാണെന്നും മോഹന്‍ലാല്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിറകെ മോഹന്‍ലാല്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്ന് ആര്‍എസ്എസ് വൃത്തങ്ങള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. മോഹന്‍ലാല്‍ സേവന രംഗ്ത്ത് സജീവമാകുമെന്നും, രണ്ടാംമൂഴം എന്ന സിനിമയ്ക്ക് ശേഷം സജീവ അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആലോചിക്ുകയാണെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ അത്തരം ആലോചനകളൊന്നും നടന്നിട്ടില്ല എന്നാണ് മോഹന്‍ലാലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ഭാവിയില്‍ അങ്ങനെയൊരു സാധ്യത തള്ളികളായതെയാണ് ഇപ്പോള്‍ ലാലിന്റെ പ്രതികരണം പുറത്തു വന്നിരിക്കുന്നത്.
Discussion about this post