ചമ്പക്കുളത്ത് ആംബുലന്‍സിനു തീപ്പിടിച്ച് രോഗി മരിച്ചു . രോഗിക്ക് ഓക്സിജന്‍ നല്കുന്നതിനിടയില് 108 ആംബുലന്‍സിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം . ചമ്പക്കുളം സ്വദേശി മോഹനന് നായരാണ് അതിദാരുണമായി മരിച്ചത് .
ശ്വാസം മുട്ടലിനു ചികിത്സ തേടിയ ഇദ്ദേഹത്തെ ചമ്പക്കുളം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്നും എടത്വയിലെ ജൂബിലി ആശുപത്രിയിലേക്ക് കൊണ്ടുപോകുവാന്‍ തയ്യാറാകവേയാണ് അപകടം നടന്നത് .
108 ആംബുലന്‍സിലുണ്ടായിരുന്ന നേഴ്സ് സാഹസികമായി മോഹനന് നായരെ പുറത്ത് എത്തിച്ചു ആശുപത്രിയിലേക്ക് മറ്റൊരു ഓട്ടോറിക്ഷയില്‍ കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല .
ആംബുലന്‍സിലുണ്ടായിരുന്ന നെഴ്സിനും ഗുരുതരമായി പരുക്കേറ്റു. ആംബുലന്‍സിനോടൊപ്പം സമീപത്ത് ഉണ്ടായിരുന്ന ബൈക്കുകള്‍ , കാര്‍ , കട എന്നിവ പൂര്‍ണ്ണമായും കത്തി നശിച്ചു .
ആംബുലന്‍സ് ഡ്രൈവര്‍ സൈഫുദ്ധിനെ പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .
Discussion about this post