നടന് മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ പ്രവേശനത്തിന് വേണ്ടിയല്ലെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് വര്‍ഷം മുമ്പും മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്താന്‍ മോദി ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്ന് മോഹന്‍ലാലിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു.
രണ്ട് കൊല്ലം മുമ്പ് കൂടിക്കാഴ്ച നടന്നിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയും മോദിയുടെ താല്പര്യ പ്രകാരമാണ് നടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മോദിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്റെ പരിപാടിക്ക് വേണ്ടി പ്രധാനമന്ത്രിയെ ക്ഷണിക്കാന്‍ വേണ്ടിയായിരുന്നു മോദിയുമായി ചര്‍ച്ച നടത്തിയത്.
Discussion about this post