താനൊരു കളക്ടറാണെന്ന് മറ്റുള്ളവരെ അറിയിക്കാതെ എട്ട് ദിവസത്തോളം ദുരിതാശ്വാസ ക്യാമ്പുകളില്‍ ചുമടെടുത്തും സാമഗ്രികള്‍ ചുമന്നും പ്രവര്‍ത്തനം ചെയ്ത് കണ്ണന് ഗോപിനാഥന്.
2012 ബാച്ചില്‍ നിന്നും ഐ.എ.എസ് നേടിയ കണ്ണന് ദാദ്രാ ആന്‍ഡ് നാഗര്‍ ഹവേലിയിലെ ഒരു ജില്ലയിലെ കളക്ടറാണ്. ഓഗസ്റ്റ് 26നായിരുന്നു കണ്ണന് കേരളത്തിലെത്തിയത്. എട്ട് ദിവസത്തോളം ഇദ്ദേഹം കേരളത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഔദ്യോഗികമായി ദാദ്രാ ആന്‍ഡ് നാഗര്‍ ഹവേലിയില്‍ നിന്നും ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്കാന് വേണ്ടി വന്നതായിരുന്നു കണ്ണന്.
ചെക്ക് കൈമാറിയതിന് ശേഷം ഇദ്ദേഹം ചെങ്ങന്നൂരിലെ ക്യാമ്പുകളില്‍ പ്രവര്‍ത്തിച്ചു. കൂടാതെ കൊച്ചിയിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. പലപ്പോഴും ചുമടുകള്‍ എടുക്കാനും സാമഗ്രികള്‍ ചുമക്കാനും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
ശേഷം അദ്ദേഹത്തിന്റെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം ആരാണെന്ന് മനസ്സിലാക്കിയത്. തുടര്‍ന്ന് കണ്ണന് സ്ഥലത്ത് നിന്നും തിരികെ പോവുകയായിരുന്നു.
ദുരിത പ്രദേശത്ത് താമസിക്കുന്ന കളക്ടര്‍മാരാണ് യഥാര്‍ത്ഥ ഹീറോകള്‍ എന്ന് അദ്ദേഹം പറഞ്ഞു. താന്‍ വലിയ ഒരു പ്രവൃത്തിയൊന്നുമല്ല ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന ദാദ്രാ ആന്‍ഡ് നാഗര്‍ ഹവേലിയില്‍ തിരിച്ചെത്തിയ കണ്ണന് ലീവിന് ആപ്ലിക്കേഷന്‍ നല്കി. എന്നാല്‍ ഭരണകൂടം അദ്ദേഹത്തിന്റെ അവധി ഔദ്യോഗിക ടൂറായാണ് കണക്കാക്കിയത്.
Discussion about this post