ജപ്പാന്റെ കിഴക്കന്‍ തീരത്ത് വന്‍ തീവ്രതയുള്ള ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 8.5 രേഖപ്പെടുത്തി. പ്രഭവകേന്ദ്രം 590 കിലോമീറ്റര്‍ ആഴത്തിലായിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ടോക്കിയോയ്ക്കു കിഴക്ക് ഒഗസവാര ദ്വീപസമൂഹങ്ങള്‍ക്കു സമീപമുണ്ടായ ചലനത്തില്‍ ജപ്പാന് മുഴുവനും കുലുങ്ങി.
ശാന്തസമുദ്രത്തിനടിയിലെ പ്രഭവകേന്ദ്രത്തില്‍ ചെറു ചലനമാണ് ആദ്യമുണ്ടായത്. തൊട്ടുപിന്നാലെ ഒരു മിനിറ്റ് നീണ്ട വലിയ ചലനവും. തുടര്‍ന്ന് നരിതാ വിമാനത്താവളത്തിലെ റണ്‍വേകള്‍ അടച്ചും ട്രെയിനുകള്‍ നിര്‍ത്തിയിട്ടും ജപ്പാന് ജാഗ്രത പാലിച്ചു. എന്നാല്‍ സുനാമി മുന്നറിയിപ്പില്ലെനന് അധികൃതര്‍ അറിയിച്ചു.
ഡല്‍ഹിയിലും നേരിയ തോതില്‍ പ്രകമ്പനങ്ങള്‍ ഉണ്ടായതായി ററിപ്പോര്ട്ടുകളുണ്ട്.
Discussion about this post