ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്കിയ കന്യാസ്ത്രിയെ അധിക്ഷേപിച്ച പി.സി ജോര്‍ജ് എം.എല്‍.എയ്ക്കെതിരെ ബോളിവുഡ് താരം രവീണ ടണ്ടന് രംഗത്തെത്തി. ഈ മനുഷ്യനെതിരെ കേസെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലേ എന്നാണ് രവീണയുടെ ചോദ്യം. ഇരയെ ഭയപ്പെടുത്തി വായപ്പിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. വനിത കമ്മീഷന് ഇടപെടണമെന്നും രവീണ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുമ്പോഴും പി.സി ജോര്‍ജ് അധിക്ഷേപ പ്രസ്താവന ആവര്‍ത്തിച്ചിരുന്നു. എംഎല്‍എക്കെതിരെ നിയമ നടപടിക്കൊരുങ്ങി ദേശീയ വനിതാകമ്മീഷന് രംഗത്ത് വന്നിട്ടുണ്ട്. പി.സി ജോര്‍ജ് മുഴുവന്‍ നിയമസഭാ സാമാജികര്‍ക്കും അപമാനമാണെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു. അസഭ്യ വര്‍ഷം നടത്തുന്നതില്‍ എം.എല്‍.എ മിടുക്കനാണെന്നും അവര്‍ പറഞ്ഞു.
Discussion about this post