കൊച്ചി: വിവിധ ചാനലുകളില്‍ സൂപ്പര്‍ താരങ്ങള്‍ വാര്‍ത്ത വായിച്ചതിനെ പിന്നാലെ ദിലീപും വാര്ത്താവതാരകനാകുന്നു. മോഹന്‍ലാലും, മമ്മൂട്ടിയും മലയാള ചാനലുകളിലാണ് വാര്‍ത്ത അവതരിച്ചതെങ്കില്‍ ദിലീപ് തന്റെ പുതിയ സിനിമയിലാണ് വാര്‍ത്തകള്‍ വായിക്കുന്നത്
ദിലീപ് വാര്‍ത്ത അവതാരകനാകുന്ന ശ്രീബാലാ കെ. മേനോന് സംവിധാനം ചെയ്യുന്ന ലവ് 24×7 എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മാധ്യമ രംഗത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് ലവ് 24X7 ന്റെ ഇതിവൃത്തം. ദിലീപ് ഒരു ചാനല്‍ മേധാവിയും അവതാരകനുമായത്തെുന്ന ചിത്രത്തില്‍ നിഖില വിമലാണ് നായിക.
ശ്രീബാല തന്നെയാണ് തിരക്കഥയും . സത്യന് അന്തിക്കാടിന്റെ ഇന്നത്തെ ചിന്താവിഷയം, വിനോദയാത്ര, രസതന്ത്രം തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായികയായിരുന്നു ശ്രീബാല.
വീഡിയൊ കാണുക-[youtube url=”<iframe width=”560″ height=”315″ src=”https://www.youtube.com/embed/RcPCB4SBziQ” frameborder=”0″ allowfullscreen></iframe>” width=”500″ height=”300″]
Discussion about this post