കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറി മുറ്റത്ത് പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിച്ച അക്ഷരശില്പത്തിന്റെ സമര്‍പ്പണ ചടങ്ങാണ് വിവാദമായത്. ചടങ്ങിനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംസ്ഥാന സര്‍ക്കാരും തന്നെ അപമാനിച്ചെന്ന് പ്രതികരണവുമായി ചടങ്ങിന് ശേഷം കാനായി കുഞ്ഞിരാമന്‍ രംഗത്തെത്തി.
‘അക്ഷരശില്പ’ത്തിന്റെ സമര്‍പ്പണത്തിന് എത്തിയ മുഖ്യമന്ത്രി തിരക്കുണ്ടെന്നു പറഞ്ഞ് ശില്പം കാണാതെ വേദി വിടുകയായിരുന്നു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഒരു തവണ പോലും ശില്പം കാണാന്‍ തയ്യാറായില്ല. ഇത് ശില്പിയെ അപമാനിക്കുന്നതിന് തുല്യമാണ്. യാതൊരു പ്രതിഫലവും വാങ്ങാതെയാണ് രണ്ട് വര്‍ഷം കോട്ടയത്ത് താമസിച്ച് ശില്പം നിര്‍മ്മിച്ചതെന്നും കാനായി പറഞ്ഞു. കലാകാരന്മാരെ മൂന്നാംകിട പൗരന്മാരായാണോ മന്ത്രിമാര്‍ കാണുന്നതെന്നും കാനായി ചോദിച്ചു.
എന്നാല്‍ ശില്‍പം കാണാന്‍ പോകാഞ്ഞത് മനപൂര്‍വ്വമാണെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. ആ സമയത്ത് ശില്‍പം സന്ദര്‍ശിച്ചാല്‍ ശ്രദ്ധ തന്നിലേക്കാകും എന്നതിനാലാണ് സന്ദര്‍ശിക്കാതിരുന്നതെന്നും ശില്‍പം കാണാന്‍ ആഗ്രഹമുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post