ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം ബിഎസ്എഫ് ജവാന് കഴുത്തറത്ത് കൊല്ലപ്പെട്ട് സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പാക്കിസ്ഥാന് പ്രാധാന മന്ത്രി ഇമ്രാന് ഖാന്. ഇന്ത്യ പാക്ക് ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യ കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു . പാക്കിസ്ഥാനെതിരെ കടുത്ത വിമര്‍ശനം ആണ് ഇന്ത്യ ഉന്നയിച്ചത്. ഇന്ത്യ പാക്കിസ്ഥാന് വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച്ചയില്‍നിന്നും ഇന്ത്യ പിന്മാറിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച്ച തീരുമാനിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അതില്‍ നിന്നും പിന്മാറാന് ഇന്ത്യ നിരത്തിയ കാരണങ്ങള്‍ തികച്ചും അവശ്വസിനീയമാണ്. ബിഎസ്എഫ് ജവാന്റെ കൊലപാതകത്തില്‍ പാക്കിസ്ഥാന് പങ്കില്ല -ഇമ്രാന് പറഞ്ഞു. യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടെ ന്യൂയോര്‍ക്കില്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച്ച നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. സമാധാനചര്‍ച്ചകള്‍ വീണ്ടും തുടങ്ങണമെന്ന ഇമ്രാന്‍ഖാന്റെ നിര്‍ദേശം സ്വീകരിച്ചു കൊണ്ടാണ് നിര്‍ത്തിവച്ച ചര്‍ച്ചകള്‍ വീണ്ടും തുടങ്ങാന്‍ ഇന്ത്യ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസമാണ് കാണാതായ ബിഎസ്എഫ് ജവാന് നരേന്ദര്‍ കുമാറിന്റെ മൃതദേഹം കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ ജമ്മു-കാശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപമുള്ള രാംഗാര്‍ഹ് സെക്ടറില്‍ കണ്ടെത്തിയത്. ജാവാന്റെ ഇരു കണ്ണുകളും ചൂഴ്ന്നെടുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
Discussion about this post