തങ്ങള്‍ യുദ്ധത്തിന് തയ്യാറാണെന്നും അതേസമയം സമാധാനം തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പാക്കിസ്ഥാന് ഇന്ത്യയോട് പറഞ്ഞു. മുമ്പ്
പാക്കിസ്ഥാന് പട്ടാളവും ജമ്മു കാശ്മീര്‍ ഭീകരരും അഴിച്ചുവിടുന്ന മ്ലേച്ഛതയ്ക്കെതിരേ ഇന്ത്യന്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് സംസാരിച്ചിരുന്നു. പാക്കിസ്ഥാന് തക്ക മറുപടി നല്കാന് സമയമായെന്നും ഇവര്‍ക്കെതിരേ ശക്തമായ നടപടികള്‍ എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനുമായി ഇനി ഒരു ചര്‍ച്ചകള്‍ക്കുമില്ലെന്നും ഭീകരവാദവും ചര്‍ച്ചകളും ഒരുമിച്ചുപോവുകയില്ലെന്നും ജനറല്‍ റാവത് അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ പ്രതികരണം. ഭീകരവാദത്തിനെതിരെ ദീര്‍ഘകാലമായി പോരാടുന്ന ചരിത്രമാണ് പാക് സൈന്യത്തിനുള്ളതെന്നും സമാധാനത്തിന് നല്‍കേണ്ടി വന്ന വില എന്താണെന്ന് തങ്ങള്‍ക്കറിയാമെന്നും പാക് സൈനിക വക്താവ് ആസിഫ് ഗഫൂര്‍ പറഞ്ഞു.
ബി.എസ്.എഫ് ജവാനെ ക്രൂരമായി കൊലപ്പെടുത്തിയത് തങ്ങളല്ലെന്നും സൈനികനെ അപമാനിക്കുന്ന പ്രവര്‍ത്തി തങ്ങള്‍ ചെയ്യില്ലെന്നും ഗഫൂര്‍ പറഞ്ഞു. ഇന്ത്യയില്‍ നടക്കുന്ന അഴിമതികളില്‍ നിന്ന് ശ്രദ്ധ മറയ്ക്കാനാണ് ഇന്ത്യന്‍ സൈന്യ തലവന്‍ ഇത്തരത്തില്‍ നിരുത്തരവാദിത്വപരമായ പ്രസ്താവനകള്‍ നടത്തുന്നതെന്ന് പാക് മന്ത്രി ഫവാദ ചൗധരി അഭിപ്രായപ്പെട്ടു.
Discussion about this post