ഡല്‍ഹിയില്‍ സി.പി.ഐ സംഘടിപ്പിച്ച പരിപാടിയില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്. മതനിരപേക്ഷതയുടെ സംരക്ഷണം ജുഡീഷ്യറി അവരുടെ പ്രാഥമിക കടമയായി ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ സി.പി.ഐ സംഘടിപ്പിച്ച എ.ബി.ബര്ധന് അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ഏറ്റുമുട്ടലും മത്സരവും പലപ്പോഴും മതവിഭാഗീയ പ്രചരണത്തിലേക്ക് വഴിമാറുന്ന കാലഘട്ടത്തില്‍ മതനിരപേക്ഷത കാത്ത് സൂക്ഷിക്കേണ്ടത് ഏറെ പ്രധാനമാണെന്നും മന്മോഹന് സിംഗ് പറഞ്ഞു. യു.പി.എ കാലത്ത് തന്റെ സര്‍ക്കാരിന് പിന്തുണ നല്‍കിയതിന് അദ്ദേഹം സീതാറാം യെച്ചൂരിക്കും ഡി.രാജയ്ക്കും നന്ദി അറിയിച്ചു.
ഇത് കൂടാതെ ബാബ്റി മസ്ജിദ് സംരക്ഷിക്കാനാവാത്തതിന്റെ ഉത്തരവാദിത്തം രാഷ്ടീയ നേതൃത്വത്തിനുണ്ടെന്നും മന്മോഹന് സിംഗ അഭിപ്രായപ്പെട്ടു. ഹിന്ദുത്വം ജീവിത രീതിയാണെന്ന ജസ്റ്റിസ് വര്‍മ്മയുടെ വിധി തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സഖ്യത്തെക്കുറിച്ച് അദ്ദേഹം ഒന്നും തന്നെ പറഞ്ഞില്ല.
Discussion about this post