കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം ഈ മാസം മുതല്‍ സമയബന്ധിതമായി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെടിഡിഎഫ്‌സി ബിഒടി അടിസ്ഥാനത്തില്‍ കോഴിക്കോട് നിര്‍മ്മിച്ച കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന്റെയും ഷോപ്പിംഗ് കോംപ്ലക്‌സിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 40 കോടിരൂപയാണ് പെന്‍ഷന്‍ വിതരണത്തിന് പ്രതിമാസം ആവശ്യമായിവരുന്നത്. 20 കോടി സെസ്സ് പിരിവിലൂടെ കെഎസ്ആര്‍ടിസി തന്നെ കണ്ടെത്തണം. മറ്റൊരു സംവിധാനമുണ്ടാകുന്നത് വരെ 20 കോടി സംസ്ഥാന സര്‍ക്കാര്‍ നല്‍കും.
ജൂണ്‍ മാസം പെന്‍ഷന്‍ തുക ശമ്പളം നല്‍കുന്നത് പോലെ കൃത്യമായി 5ാം തീയതി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ശമ്പളവും പെന്‍ഷനും നല്‍കേണ്ട ബാധ്യത അതത് സ്ഥാപനങ്ങള്‍ക്കാണ്. പ്രത്യേക സാഹചര്യത്തിലാണ് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. ബാധ്യത കുറച്ചു കൊണ്ടുവരാന്‍ കെഎസ്ആര്‍ടിസി ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post