ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കെതിരെ അമേരിക്കന്‍ വനിത പീഡനാരോപണവുമായി മുന്നോട്ട് വന്നു. 2009ല്‍ താരം തന്നെ യു.എസിലെ ലാസ് വെഗാസിലെ ഒരു ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് ആരോപണം. ജര്‍മ്മനിയിലെ ഒരു മാഗസിനായ ‘ഡെര്‍ സ്പീഗലാണ്’ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
കാതറീന് മയോര്‍ഗ എന്ന വനിതയാണ് പീഡനാരോപണവുമായി മുന്നോട്ട് വന്നത്. പീഡനം നടന്നതിന് ശേഷം റൊണാള്‍ഡോയും കാതറീനും ഒരു പരസ്പര ധാരണയിലെത്തിയെന്നും ഇതിന് വേണ്ടി റൊണാള്‍ഡോ കാതറീന് മൂന്നേമുക്കാല്‍ കോടി ഡോളര്‍ നല്‍കിയെന്നും മാഗസിനില്‍ പറയുന്നു. ഇത് കൂടാതെ താനും കാതറീനും തമ്മില്‍ നടന്ന ലൈംഗീക ബന്ധം ഇരുവരുടെയും സമ്മതത്തോട് കൂടി നടന്നതാണെന്ന് റൊണാള്‍ഡോ പറഞ്ഞുവെന്നും മാഗസിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഒന്നരക്കൊല്ലം മുമ്പാണ് ഇതിനെപ്പറ്റി മാഗസിന് വാര്‍ത്ത പുറത്ത് വിട്ടതെന്ന് മാഗസിന്റെ എഡിറ്റര്‍ ആല്‍ഫ്രഡ് വിന്സീല് വ്യക്തമാക്കുന്നു. വാര്‍ത്ത പുറത്ത് വിടുന്നതിന് മുമ്പ് താന്‍ റൊണാള്‍ഡോയുടെ മാനേജര്‍മാര്‍ക്കും അഭിഭാഷകര്‍ക്കും കത്തയച്ചിരുന്നുവെന്നും ഇതിന് മറുപടിയൊന്നും ലഭിക്കാത്തത് കൊണ്ടാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വാര്‍ത്തയ്ക്കെതിരെ കോടതിയെ സമീപിക്കാനാണ് റൊണാള്‍ഡോയുടെ നീക്കം. ഇത് റൊണാള്‍ഡോയുടെ സ്വകാര്യതയെപ്പറ്റിയുള്ള തെറ്റായ വാര്‍ത്തയാണെന്ന് റൊണാള്‍ഡോയുടെ അഭിഭാഷകന് ക്രിസ്റ്റിയന്‍ ഷെര്ട്ട്സ് പറഞ്ഞു.
Discussion about this post