പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയിലെ നാഗര്‍ബസാറിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. നഗരത്തിലെ ബഹുനില വ്യാപാര സമുച്ചയത്തിന് മുന്നിലാണ് സ്ഫോടനമുണ്ടായത്. രാവിലെ ഒന്‍പതിനായിരുന്നു സംഭവം നടന്നത്. സംഭവസ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പോലീസും തിരച്ചില്‍ നടത്തി.
സ്ഫോടനം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് മൂലമാണ് സംഭവിച്ചതെന്ന് പ്രദേശവാസികള്‍ കരുതിയെങ്കിലും പോലീസ് പരിശോധനയില്‍ ഇതല്ലെന്ന് വ്യക്തമാക്കി. തീവ്രവാദ സ്വഭാവമുള്ള സ്ഫോടനം തന്നെയാണ് നടന്നിരിക്കുന്നതെന്നാണ് പ്രാഥമിക വിവരമെങ്കിലും ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമേ എന്ത് വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമാകൂ.
Discussion about this post