ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ ചൈനയുടെ പട്ടാളം 16 ദിവസത്തിനിടെ അതിര്‍ത്തി ലംഘിച്ചത് 14 തവണ. ഓഗസ്റ്റ് മാസത്തിലാണ് ഇത് നടന്നതെന്ന് ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐ.ടി.ബി.പി) വ്യക്തമാക്കി. ഇത് കൂടാതെ ഇന്ത്യയുടെ അതിര്‍ത്തിയോടു ചേര്‍ന്ന ടിബറ്റന്‍ മേഖലയില്‍ 50 യുദ്ധവിമാനങ്ങളുടെ താവളം ചൈന തയ്യാറാക്കിയെന്നും സൂചനയുണ്ട്.
ഇതേസംബന്ധിച്ച് ഐ.ടി.ബി.പി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ ലഡാക്കില്‍ ചൈനീസ് സേന നാലിടങ്ങളില്‍ അതിര്‍ത്തി ലംഘിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ലഡാക്കിലെ ദോലത് ബേഗ് ഓള്‍ഡി, ദെപ്സങ്, പാങ്യോങ് സോ തടാകം, ട്രിഗ് ഹൈറ്റ്സ് എന്നിവിടങ്ങളിലാണ് ഓഗസ്റ്റ് നാല് മുതല്‍ പത്തൊന്‍പത് വരെയുള്ള കാലയളവില്‍ ചൈനീസ് സേന പലവട്ടം കടന്നുകയറിയത്. വാഹനങ്ങളിലും നടന്നും മറ്റം എത്തിയ ചൈനീസ് സേന ദെപ്സങ്ങില് 10 കിലോമീറ്റര്‍ വരെ ഉള്ളിലേക്ക് കയറിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദോക്ലാമില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം നടന്ന് ഒരു കൊല്ലം ആകുന്ന വേളയിലാണ് ചൈനയുടെ ഈ അതിക്രമമെന്നത് ശ്രദ്ധേയമായ കാര്യമാണ്.
അതേസമയം അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും സജ്ജമാണെന്ന് വ്യോമസേനാ മേധാവി ബി.എസ്.ധനോവ പറഞ്ഞു. അതിര്‍ത്തിയില്‍ ചൈന നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും സൈനിക സന്നാഹങ്ങളും മറ്റും ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്.
Discussion about this post