ആരാധകരെ ത്രസിപ്പിച്ച് കൊണ്ട് ‘കായംകുളം കൊച്ചുണ്ണി’യുടെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിന്റെ 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്ത് വിട്ടത്. ടീസറില്‍ ഇത്തിക്കരപക്കിയായി വേഷമിടുന്ന മോഹന്‍ലാലില്ല.
ഒക്ടോബര്‍ 11നാണ് ചിത്രം റീലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രിവ്യു കഴിഞ്ഞ മാസം മുബൈയില്‍ നടന്നിരുന്നു. ചിത്രം കണ്ടവരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കാന്‍ സാധിച്ചത്. ഇത്തിക്കര പക്കിയെന്ന അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ വളരെ അതിശയകരമായ പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നതെന്നും പ്രിവ്യൂ ഷോ കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു. നായക വേഷത്തില്‍ നിവിന്‍ പോളിയും തിളങ്ങിയിട്ടുണ്ടെന്ന് അവര്‍ പറയുന്നു.
നിവിന്‍ പോളിക്കും മോഹന്‍ലാലിനും പുറമെ ബാബു ആന്റണി, സണ്ണി വെയ്ന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. നായികയായി എത്തുന്നത് പ്രിയാ ആനന്ദാണ്.
ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.
Discussion about this post