ഇന്റര്‍പോളിന്റെ തലവന്‍ മെ ഹോങ്‌വെയിനെ ചൈന കസ്റ്റഡിയിലെടുത്ത സാഹചര്യത്തില്‍ താല്‍ക്കാലിക തലവനായി തെക്കന്‍ കൊറിയയില്‍ നിന്നുള്ള ഇന്റര്‍പോളിലെ സീനിയര്‍ വൈസ് പ്രസിഡന്റ് കിം ജോങ് യാങിനെ നിയമിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തി എന്ന കേസിലാണ് മെ ഹോങ്‌വെയിനെ ചൈന കസ്റ്റഡിയിലെടുത്തത്. ചൈനീസ് സര്‍ക്കാര്‍ കേസിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
ചൈനീസ് സ്വദേശിയായിരുന്ന മെ ഹോങ്‌വെയിന്‍ ചൈനീസ് പോലീസില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇത് കൂടാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും പൊതുസുരക്ഷാ ചുമതലയുള്ള സഹമന്ത്രിയായും ഏറെ നാള്‍ പ്രവര്‍ത്തിച്ചിരുന്നു.
ദുബായില്‍ അടുത്ത മാസം നടക്കുന്ന ജനറല്‍ അസംബ്ലിയില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതായിരിക്കും. കഴിഞ്ഞയാഴ്ച ഫ്രാന്‍സില്‍ നിന്നും ചൈനയിലേക്ക് പോയ മെ ഹോങ്‌വെയിനെ കാണാതാവുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഫ്രഞ്ച് പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
Discussion about this post