മുംബൈ: മീ ടൂ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ആരോപണവിധേയനായ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കാനില്ലെന്ന് വ്യക്തമാക്കി നടന് അക്ഷയ് കുമാര്‍. താന്‍ അഭിനയിക്കുന്ന ഹൗസ് ഫുള്‍ 4ന്റെ സംവിധായകന് സാജിദ് ഖാന് നേരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം ഉണ്ടാകുന്നതുവരെ ചിത്രീകരണം നിര്‍ത്തിവക്കാനാണ് നിര്‍മ്മാതാക്കളോട് അക്ഷയ്കുമാര്‍ ആവശ്യപ്പെട്ടത്.
താന്‍ ഒരിക്കലും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ കൂടെ ജോലി ചെയ്യില്ല. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് നീതി ഉറപ്പാക്കണമെന്നും അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു.
— Akshay Kumar (@akshaykumar) October 12, 2018
കഴിഞ്ഞ ദിവസമാണ് ഞാന്‍ ഇന്ത്യയിലേക്ക് എത്തിയത്. വായിച്ച വാര്‍ത്തകള്‍ എന്നെ അസ്വസ്ഥനാക്കി. ഹൗസ്ഫുള്ളിന്റെ നിര്‍മ്മാതാക്കളോട് ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുവരുന്നതുവരെ ചിത്രീകരണം നിര്‍ത്തിവക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ചെയ്തികള്‍ക്ക് ശിക്ഷ ലഭിക്കണം അതിക്രമത്തിന് ഇരയായവരെ കേള്‍ക്കണം, അവര്‍ക്ക് അവകാശപ്പെട്ട നീതി ലഭിക്കുക തന്നെ വേണം-അക്ഷയ് കുമാര്‍ പറയുന്നു.
അക്ഷയ് കുമാര്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ചിത്രത്തിന്റെ സംവിധാന ചുമതലയില്‍നിന്നും വിട്ടുനില്‍ക്കുന്നതായി സാജിദ് ഖാനും അറിയിച്ചു.
— Sajid Khan (@SimplySajidK) October 12, 2018
Discussion about this post