ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയുടെ ശക്തിയുടെ പ്രതിഫലനമാണെന്ന് യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ അഭിപ്രായപ്പെട്ടു. ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് വലിയ സ്ഥാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തിലാകമാനം മനുഷ്യാവകാശ സംരക്ഷണത്തിന് വേണ്ടി ഇന്ത്യ സന്തുലിതവും ഉചിതവുമായ സമീപനം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. യുഎന്‍ മനുഷ്യാവകാശ സമിതിയിലേക്ക് ഏഷ്യാ-പസഫിക് വിഭാഗത്തില്‍ 188 വോട്ടുകളോടെയാണ് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്. ഈ വേളയില്‍ ഇന്ത്യയുടെ വിജയം ഉറപ്പിച്ച എല്ലാ ആഗോള സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അക്ബറുദ്ദീന്‍ പറഞ്ഞു.
വെള്ളിയാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. രഹസ്യ ബാലറ്റായിരുന്നു നടന്നത്. ഇതിലൂടെ 18 രാജ്യങ്ങളാണ് അംഗത്വം നേടിയത്. സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ കുറഞ്ഞത് 97 വോട്ടുകളായിരുന്നു വേണ്ടത്. 2019 ജനുവരിമുതല്‍ മൂന്നു വര്‍ഷത്തേക്കാണ് സമിതിയുടെ കാലാവധി.
Discussion about this post