നടന് സിദ്ദീഖ് വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ വിമര്‍ശനങ്ങളെ എതിര്‍ത്ത് താര സംഘടന ‘അമ്മ’. സിദ്ദീഖ് കെ.പി.എ.സി ലളിതയുടെ കൂടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഡബ്ല്യു.ഡി.സിക്കെതിരെ വിമര്‍ശനങ്ങള്‍ നടത്തിയതില്‍ ‘അമ്മ’യിലെ ചില അംഗങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ‘അമ്മ’യുടെ എക്സിക്യൂട്ടീവിന്റെ അനുമതിയില്ലാതെയാണ് സിദ്ദീഖ് വാര്‍ത്താ സമ്മേളനം വിളിച്ച് കൂട്ടിയതെന്നും സംഘടനയുടെ പ്രതിച്ഛായയെ പൊതുസമൂഹത്തിന് മുന്നില്‍ മോശമാക്കുന്ന നടപടിയായിരുന്നു ഇതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
സംഘടനയുടെ ഔദ്യോഗിക വക്താവ് നടന് ജഗദീഷ് ആണെന്നിരിക്കെ സിദ്ദീഖ് ഒരു വാര്‍ത്താ സമ്മേളനം നടത്തേണ്ടിയിരുന്നില്ലായെന്നും ചിലര്‍ക്ക് അഭിപ്രായമുണ്ട്. ജഗദീഷ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത് സിദ്ദീഖഅ നിഷേധിക്കുകയും ചെയ്തിരുന്നു. ഇത് സംഘടനയില്‍ ഭിന്നിപ്പുണ്ടെന്ന തോന്നലാണ് ഉണ്ടാക്കിയതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
സിദ്ദീഖ് പറയുന്ന രീതിയിലല്ല ‘അമ്മ’ ഡബ്ല്യു.ഡി.സിയോട് പെരുമാറിയതെന്നും ‘അമ്മ’യിലെ അംഗങ്ങള്‍ വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ വേണ്ടി ഒക്ടോബര്‍ 19ന് ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുന്നതായിരിക്കും.
Discussion about this post