തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ വിവാദ പ്രസ്താവനയുമായി മുന്നോട്ട് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. താന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയാല്‍ പാര്‍ട്ടിക്ക് വോട്ടുകള്‍ നഷ്ടമാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഒക്ടോബര്‍ 13ന് എടുക്കപ്പെട്ട ഒരു വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചില പാര്‍ട്ടി പ്രവര്‍ത്തകരുമായി അദ്ദേഹം സംസാരിക്കുന്നതിനിടയിലായിരുന്നു ഇങ്ങനെ പറഞ്ഞത്.
‘എനിക്ക് ഒരു പ്രവൃത്തിയെ ചെയ്യാനുള്ളു. പ്രചരണവുമില്ല. പ്രസംഗവുമില്ല. ഞാന്‍ ഒരു പ്രസംഗം നടത്തിയാല്‍ കോണ്‍ഗ്രസിന് ലഭിക്കുന്ന വോട്ടുകള്‍ കുറയും,’ അദ്ദേഹം പറഞ്ഞു. എം.എല്‍.എ ജിതു പത്വാരിയുടെ വസതിയില്‍ വെച്ചായിരുന്നു അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. കുറച്ച് നാളുകളായി അദ്ദേഹം പ്രചരണ പരിപാടികളില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.
അതേസമയം ദിഗ്വിജയ് സിംഗിന്റെ ഈ പ്രസ്താവനയെപ്പറ്റി ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വം പ്രതികരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് തങ്ങളുടെ മുതിര്‍ന്ന നേതാക്കളോട് ഇത്രയും മോശമായ രീതിയില്‍ പെരുമാറരുതെന്ന് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന് അഭിപ്രായപ്പെട്ടു.
എന്നാല്‍ താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്ന് ദിഗ്വിജയ് സിംഗ് പറഞ്ഞു. അതേസമയം എന്ത് പശ്ചാത്തലത്തിലാണ് ദിഗ്വിജയ് സിംഗ് അങ്ങനെയൊരു പ്രസ്താവന നടത്തിയതെന്ന് തനിക്കറിയില്ലെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥ് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംസ്ഥാനത്ത് വന്നിരിക്കുന്ന സാഹചര്യത്തിലായിരുന്നു ദിഗ്വിജയ് സിംഗിന്റെ ഈ പ്രസ്താവന.
നവംബര്‍ 28ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ പാര്‍ട്ടിയിലെ ശത്രുക്കള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കണമെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞിരുന്നു. 230 സീറ്റുകളുള്ള മധ്യപ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ 11നാണ് നടക്കുക.
https://www.youtube.com/watch?v=2eM_KAKY1Ps
Discussion about this post