ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് കയറാന്‍ വേണ്ടി ഒരു യുവതി കൂടി എത്തി. കേരളാ ദളിത് മഹിളാ ഫെഡറേഷന് നേതാവ് മഞ്ജുവാണ് എത്തിയത്. ദര്‍ശനം നടത്തണമെന്ന ആവശ്യവുമായി ഇവര്‍ പമ്പയിലാണെത്തിയിട്ടുള്ളത്. മഞ്ജുവിന് 38 വയസ്സാണുള്ളത്. ഇവര്‍ കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്.
പോലീസ് ഇവര്‍ക്ക് വേണ്ട സുരക്ഷ നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്. നിലവിലെ സാഹചര്യമെന്താണെന്ന് പോലീസ് ഇവരോട് വിശദീകരിച്ചെങ്കിലും ഇവര്‍ ദര്‍ശനം നടത്തണമെന്ന ആവശ്യത്തില്‍ നിന്നും പിന്മാറിയിട്ടില്ല. സ്ഥലത്ത് ഐ.ജിമാരായ ശ്രീജിത്തും മനോജ് എബ്രഹാമുമുണ്ട്.
അതേസമയം യുവതിയുടെ കൂടെ റെഡ് വളണ്ടിയര്‍മാര്‍ രഹസ്യമായി വന്നിട്ടുണ്ടെന്ന് സൂചനയമുണ്ട്. ഇതേപ്പറ്റി സ്ഥിരീകരണം ലഭിച്ചിട്ടില്ല.
Discussion about this post