ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് കെ.സുധാകരന് .കേരളത്തിലെ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ പ്രിതുത്വം ഏറ്റെടുക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വരേണ്ടതില്ല . കേരളത്തിലെ നവോത്ഥാനപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസ് ആണെന്ന് കെ സുധാകരന് പറഞ്ഞു .
ശബരിമലയിലെ കീഴ് വഴക്കങ്ങള്‍ അനുസരിച്ച് വേണം കാര്യങ്ങള്‍ നടപ്പിലാക്കാന്‍ . ക്ഷേത്ര വിശ്വാസങ്ങളെ തകര്‍ക്കാനുള്ള ശ്രമം ഉണ്ടായിക്കൂടാ . ശബരിമലയെ തകര്ക്കാനുള്ളയൊരു രഹസ്യ അജണ്ട ഇടതുപക്ഷ സര്‍ക്കാരിനുണ്ടോയെന്നു സംശയിക്കേണ്ടതുണ്ട്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി സംസാരിച്ചതെല്ലാം പ്രകോപനപരമായിട്ടായിരുന്നു . വിശ്വാസികളുടെ വികാരത്തെ മാനിക്കുവാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ല . സുപ്രീംകോടതിയുടെ വിധിയെ മാനിക്കാനാണെങ്കില് എല്ലാ വിധിയോടും സര്‍ക്കാര്‍ സ്വീകരിച്ച നയം ഒന്നാണോയെന്നും സുധാകരന് ചോദിച്ചു .
മറ്റൊരു ആരാധനാലയത്തിന്റെ കാര്യത്തില്‍ വന്ന വിധിയില്‍ എട്ടുമാസമായി അനുരഞ്ജന ശ്രമം നടക്കുകയാണെന്നും സുധാകരന് ചൂണ്ടിക്കാട്ടി .
ശബരിമലയുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതി രമ്യമായി പരിഹരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല . അതുകൊണ്ട് വിധി നടപ്പാകുമ്പോള്‍ വരാനിടയുള്ള സ്ഥിതി മുന്‍കൂട്ടി കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല . എന്ത് കൊണ്ടാണ് സര്‍ക്കാരിന് അനുരഞ്ജന നയം ശബരിമല വിഷയത്തില്‍ സ്വീകരിക്കാത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു .
Discussion about this post