ക്രിക്കറ്റ് താരങ്ങളായ ഗൗതം ഗംഭീറും മഹേന്ദ്ര സിംഗ് ധോണിയും ബി.ജെ.പിയെ പ്രതിനിധീകരിച്ചുകൊണ്ട് വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് സൂചന. ഇവര്‍ രണ്ട് പേരും അവരുടെ ജന്മനാട്ടില്‍ നിന്ന് തന്നെയായിരിക്കും മത്സരിക്കുക എന്ന് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മഹേന്ദ്ര സിംഗ് ധോണി ജാര്‍ഖണ്ഡിലെ റാഞ്ചി സ്വദേശിയാണ്. അതേസമയം ഗൗതം ഗംഭീര്‍ ഡല്‍ഹി സ്വദേശിയാണ്. ഗൗതം ഗംഭീര്‍ ബി.ജെ.പിയുടെ മീനാക്ഷി ലേഖിയ്ക്ക് പകരമായിരിക്കും മത്സരിക്കുക എന്നും സൂചനയുണ്ട്. മീനാക്ഷിയുടെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ സംതൃപ്തരല്ലെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ അവരെ തിരഞ്ഞെടുപ്പിന് മുന്നില്‍ നിര്‍ത്താന്‍ സാധ്യതയില്ലെന്നും ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവ് പറഞ്ഞതായി ‘ദി സണ്‍ഡേ ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post