എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്ന ചിത്രമായ ‘രണ്ടാമൂഴ’ത്തിന്റെ തിരക്കഥ തിരിച്ച് വേണമെന്ന എം.ടിയുടെ കേസ് പരിഗണിക്കുന്നത് നവംബര്‍ ഏഴിലേക്ക് മാറ്റി. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥ തിരിച്ച് ശ്രീകുമാര്‍ മോനോന് തിരിച്ച് നല്‍കണമെന്നാണ് എം.ടിയുടെ ആവശ്യം. അതേസമയം ശ്രീകുമാര്‍ മേനോനോട് എതിര്‍സത്യവാങ്മൂലം നല്കാന് കോഴിക്കോട് മുന്‍സിഫ് കോടതി ആവശ്യപ്പെട്ടു.
തിരക്കഥയുടെ കാലാവധി അവസാനിച്ചിട്ടും ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയില്ലായെന്ന് ചൂണ്ടിക്കാട്ടിയാണ് എം.ടി തിരക്കഥ തിരിച്ച് വേണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നത്. അതേസമയം സംഭവം വിവാദമായപ്പോള്‍ സംവിധായകന് ശ്രീകുമാര്‍ മേനോന് എം.ടിയെ സന്ദര്‍ശിച്ചിരുന്നു. ചിത്രം എപ്പോള്‍ തിരശ്ശീലയില്‍ വരുമെന്നതായിരുന്നു എംടിയുടെ ആശങ്കയെന്നും അത് പരിഹരിച്ചെന്നും കൂടിക്കാഴ്ചക്ക് ശേഷം ശ്രീകുമാര്‍ മേനോന് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ കേസുമായി മുന്നോട്ട് പോകാനാണ് എം.ടിയുടെ പദ്ധതി. എംടിയുടെ ഹര്‍ജി പ്രകാരം സംവിധായകന് വി.എ.ശ്രീകുമാര്‍ മേനോനും നിര്‍മ്മാതാവ് ബി.ആര്.ഷെട്ടിക്കും കോടതി നോട്ടീസ് അയച്ചിരുന്നു.
എം.ടിയുടെ തന്നെ നോവലായ ‘രണ്ടാമൂഴ’ത്തെ ആസ്പദമാക്കിയാണ് തിരക്കഥ രചിച്ചിട്ടുള്ളത്. മോഹന്‍ലാലിനെയാണ് ചിത്രത്തിലെ നായകനായി കണ്ടുവെച്ചിരിക്കുന്നത്.
Discussion about this post