ശബരിമലയില്‍ പോലീസെടുത്ത നടപടി പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് ഹൈക്കോടതി. പോലീസിന്റെ നടപടിയില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചു.
ശബരിമലയില്‍ വാഹനങ്ങള്‍ നശിപ്പിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു. വാഹനങ്ങള്‍ നശിപ്പിക്കുന്ന ദൃശ്യങ്ങളിലൂടെ കുറ്റക്കാര്‍ ആരാണെന്ന് വ്യക്തമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ലോകത്തെല്ലായിടത്തും പോലീസ് ഒരു പ്രൊഫഷണല്‍ സംഘമാണെന്നും ഹൈക്കോടതി പറഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ എന്ത് നടപടിയാണെടുത്തതെന്നും ഹൈക്കോടതി ചോദിച്ചു.
തിങ്കളാഴ്ച വിശദമായ പത്രിക സമര്‍പ്പിക്കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നാമജപം നടത്തിയവരെ വരെ അറസ്റ്റ് ചെയ്തു എന്ന് കാണിച്ചു രണ്ടു പത്തനംതിട്ട സ്വദേശികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.
Discussion about this post