പ്രശസ്ത ന്യൂസിലന്‍ഡ് അമ്പയര്‍ ബില്ലി ബൗഡനെ ഐസിസി എലൈറ്റ് പാനലില്‍ നിന്നും ഒഴിവാക്കി. 2003ല്‍ എലൈറ്റ് പാനലില്‍ ഇടം നേടിയ ബൗഡന് 2013 വരെ പാനലില്‍ തുടര്‍ന്നിരുന്നു. ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പാനലില്‍ തിരികെയെടുത്തെങ്കിലും 2015- 2016 വര്‍ഷത്തേയ്ക്കുള്ള എലൈറ്റ് പാനല്‍ പട്ടികയില്‍ നിന്നും ബൗഡനെ ഐസിസി ഒഴിവാക്കുകയായിരുന്നു.
1995ല്‍ ന്യൂസിലന്‍ഡും ശ്രീലങ്കയും തമ്മില്‍ ഹാമില്‍ട്ടണില്‍ നടന്ന ക്രിക്കറ്റ് മത്സരത്തലൂടെയാണ് ബൗഡന് അന്താരാഷ്ട്ര മത്സരങ്ങളിലെ അമ്പയറായി അരങ്ങേറ്റം കുറിക്കുന്നത്. 84 ടെസ്റ്റ് മത്സരങ്ങളിലും ബൗഡന് പങ്കെടുത്തു.
ന്യൂസിലന്‍ഡിന്റെ ക്രിസ് ഗാഫ്നേയാണ് ബൗഡനു പകരം പാനലില്‍ ഇടം നേടിയിരിക്കുന്നത്.
Discussion about this post