ഹഫീസ് സയീദ് നേതൃത്വം നല്കുന്ന ജമാത്ത് ഉദ്ധവ , ഫലാ – ഇ – ഇന്സനിയാത്ത് ഫൌണ്ടേഷന് എന്നീ സംഘടനകളെ നിരോധിക്കുന്നതിനായി പാകിസ്താന് നിയമം കൊണ്ട് വരണമെന്ന് അമേരിക്ക . ഇരു സംഘടനകളുടെയും നിരോധനം എടുത്തുകളഞ്ഞ പാകിസ്താന്റെ നടപടിയെക്തിരെയാണ് അമേരിക്ക രംഗത്ത് വന്നിരിക്കുന്നത് .
2008 മുംബൈ ആക്രമണം നടത്തിയ ലഷ്കര്‍ -ഇ-തൊയ്ബ ഭീകരസംഘടനയുടെ രൂപവത്കരണത്തില്‍ ഹഫീസ് സയീദിന് വ്യക്തമായ പങ്കാണുള്ളത് .
നിരോധനം നീക്കിയ പാകിസ്താന്റെ നടപടി ഭീകരവാദത്തിനെതിരെ പോരാടാനുള്ള പാകിസ്ഥാന്റെ ശേഷികുറയ്ക്കുമെന്ന് അമേരിക്കന്‍ അധികൃതരെ ഉദ്ധരിച്ച് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു .
166 പേരുടെ മരണത്തിനിടയാക്കിയ മുംബൈആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്ന് തുടര്‍ച്ചയായി ഇന്ത്യ ആവശ്യപ്പെടുന്നതിനിടയിലാണ് അമേരിക്കയുടെ സമ്മര്‍ദം .
Discussion about this post