ഡല്‍ഹി: ലോക സാമ്പത്തിക ശക്തികളില്‍ മൂന്നാം സ്ഥാനത്തേക്ക് എത്താന്‍ ഇന്ത്യ അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ വന്‍ സാമ്പത്തിക ശക്തിയായി ഉടന്‍ തന്നെ ഉയര്‍ന്നുവരുമെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
ചെറുകിട -ഇടത്തരം വ്യവസായ മേഖലക്ക് വികസന പദ്ധതികള്‍ പ്രഖ്യാപിച്ചു സംസാരിക്കുന്നതിനിടെയാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചത്. ചെറുകിട വ്യവസായങ്ങളുടെ 6.5 കോടി യൂണിറ്റുകളാണ് 11കോടി ഇന്ത്യക്കാര്‍ക്ക് ജോലി നല്‍കുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
. എന്‍.ഡി.എ സര്‍ക്കാര്‍ 2014 അധികാരത്തിലേറും മുമ്പ് ഇന്ത്യ സാമ്പത്തിക സ്ഥിതിയില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു. ഇപ്പോള്‍ ആറാം റാങ്കിലെത്തിയിരിക്കുന്നു.
വരും വര്‍ഷങ്ങളിലും ഇന്ത്യ വളരുന്ന സാമ്പത്തിക ശക്തിയായി തുടരും. അടുത്തു തന്നെ മൂന്നു രാജ്യങ്ങളില്‍ ഒന്നാകാന്‍ ഇന്ത്യക്കാകും. ചെറുകിട വ്യവസായങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ ശ്രദ്ധകൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post