2022 ഖത്തര്‍ ലോകകപ്പില്‍ 48 ടീമുകള്‍ പങ്കെടുക്കുമെന്ന സൂചന നല്‍കി ഫിഫ . നിലവില്‍ 32 രാജ്യങ്ങളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത് . 2026 അമേരിക്ക , മെക്സിക്കോ , കാനഡ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ 48 ടീമുകള്‍ പങ്കെടുക്കുമെന്ന കാര്യത്തില്‍ നേരത്തെ ധാരണയായിരുന്നു . എന്നാല്‍ 2022ല്‍ ഇത് സാധ്യമാക്കാനുള്ള ശ്രമമാണ് ഫിഫ നടത്തുന്നത് .
” ഖത്തറില്‍ ഇത് സാധ്യമാകുമോയെന്ന കാര്യം പരിശോധിച്ച് വരികയാണ് . ഖത്തറിലെ സുഹൃത്തുക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട് . 2022 ല്‍ അത് സാധ്യമാകുമെന്നാണ് പ്രതീക്ഷ ” ഇതിനായി മറ്റു രാജ്യങ്ങളുടെ സഹകരണം ആവശ്യമാണെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫാന്റിനോ പറഞ്ഞു .
സൗദി , ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളുമായി ഖത്തര്‍ ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് 2022 ല്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധ്യമാകുമോയെന്ന ആശങ്ക നിലനില്‍ക്കുന്നത് .
ഏഷ്യയില്‍ നിന്നുള്ള ടീമുകളുടെ എണ്ണത്തിലും മാറ്റമുണ്ടാകും . നിലവില്‍ നാല് ടീമുകളാണ് ഏഷ്യയില്‍ നിന്നും ലോകകപ്പിനെത്തുന്നത് . ഇത് എട്ടായി ഉയരും . അങ്ങനെയാകുമ്പോള്‍ ഇന്ത്യയ്ക്കും നേരിയ സാധ്യതയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍ .
Discussion about this post